പൊതുവേ ഞാന്‍ ഏറ്റവും വെറുക്കുന്നതില്‍ ഒന്നാണല്ലോ ബസ് യാത്രകള്‍. പ്രത്യേകിച്ച്
വിരസതയും ദൈര്‍ഘ്യവും ഏറിയ യാത്രകള്‍. ഇരിക്കാന്‍ സീറ്റ്കൂടി കിട്ടിയില്ലെങ്കില്‍ ഭേഷായി...
ഈയിടെ അങ്ങനൊരു യാത്രക്ക് ഞാന്‍ തയ്യാറെടുത്തു.
ഹോ..മറക്കാന്‍ പറ്റാത്തൊരു 'മഹത്തായ' യാത്ര!!
അമ്മയുടെ വീട്ടിലക്ക്. വേണമെങ്കില്‍ ഒരു ദീര്‍ഘയാത്ര എന്ന് തന്നെ പറയാം.( പയ്യന്നൂരില്‍ നിന്നുംഒരു മണിക്കൂര്‍ യാത്ര. അത്രയേയുള്ളൂ. പക്ഷെ എനിക്ക് തീര്‍ച്ചയായും ദീര്‍ഘയാത്ര തന്നെ.). പുറക്കുന്ന്‍എന്ന സ്ഥലത്തേക്ക്. സ്ഥലമൊരു കുഗ്രാമമാണെ..അധികം ബസ്സൊന്നുമില്ല. സ്റ്റാന്റിലെത്താന്‍ഒരല്‍പം വൈകിയാലോ ബസ് അതിന്റെ പാട്ടിനങ്ങു പോകും. അത് ഞങ്ങള്‍ക്ക് നന്നായി അറിയൂംചെയ്യാം. എന്നാലോ ഇപ്രാവശ്യം ഒരു കുഞ്ഞു അബദ്ധം പറ്റി. അടി തെറ്റിയാല്‍ ആനയും വീഴുംഎന്നാണല്ലോ (ഞാന്‍ ആളൊരു നൂലുപോലെ ആണെങ്കിലും)
സ്റ്റാന്റിലെത്താന്‍ ഒരല്പം വൈകീന്നു വെച്ച് ബസ്സ്നു പിറകെ ഓടാന്‍ കഴിയില്ലെല്ലോ. വണ്ടി
സ്റ്റാന്റില്‍ നിന്ന് പുറപ്പെട്ടിരുന്നു. ചെറുപ്പത്തില്‍ ഓട്ടത്തില്‍ ച്യാമ്പിയനായിരുന്ന അമ്മ
ഞങ്ങളെയും വലിച്ചു ബസ്സ്നു പിറകെ ഓടാന്‍ തുടങ്ങി. ബസ്സില്‍ അറിയുന്ന ചേട്ടന്മാരയിരുന്നു
ഉണ്ടായിരുന്നത്. എന്നിട്ട് പോലും ബസ് നിര്‍ത്തിയില്ലെന്നത് മറ്റൊരു വസ്തുത. ഇനി ബസ്
സ്റ്റാന്റ് തന്നെ ശരണം. അടുത്ത ബസ്സു വരുന്നത് വരെ കാത്തിരിക്കുക തന്നെ. എനിക്ക് ബസ്
യാത്രയോ ഇഷ്ട്ടമല്ല. കൂടാതെ ഇപ്പോള്‍ ബസ്സ്റ്റാന്റിലെ കാത്തിരിപ്പും. ആദി കൂടെയുള്ളത് കൊണ്ട്അത്ര മടുപ്പുണ്ടായില്ല എന്ന് തന്നെ പറയാം. ( അവന് എന്റെ അനിയനാ കേട്ടോ ) കാരണം ബഹളംവെച്ച് മറ്റുള്ളവരോട് വര്‍ത്തമാനം പറഞ്ഞ് ബസ് സ്റ്റാന്റിലുള്ളവരുടെ മടുപ്പ് മാറ്റാനും ശ്രദ്ധ പിടിച്ചുപറ്റാനും അവനു കഴിയും.പക്ഷെ എനിക്കോ... ഞാനങ്ങനെ ആരോടും മിണ്ടില്ലെല്ലോ... ഞാന്‍വെറുതെയിരുന്നു. ഭയങ്കര മടുപ്പ്. എന്തുചെയ്യാന്‍ ഞാന്‍ വെറുതെ ആകാശം നോക്കിയിരുന്നു. കാര്‍മേഘം ഒന്നും കണ്ടില്ല. കഴുത്ത് വല്ലാതങ്ങ് വേദനിച്ചപ്പോള്‍ നോട്ടം അവിടെ ഇവിടെ കാട്ടംപെറുക്കി നിന്നവരിലേക്കായി.നോട്ടം ഇങ്ങനെ ങനെ പലവഴിക്ക് പായുംമ്പോഴും അമ്മയോട് സമയംചോദിക്കാന്‍ ഞാന്‍ മറക്കുന്നുണ്ടായിരുന്നില്ല. ഒടുവില്‍ എങ്ങനോക്കെയോകൂടി ബസ്സ് വന്നു. ബസ്സില്‍അധിക നേരം വെറുതെ ഇരിക്കേണ്ടി വന്നില്ല. ബസ്സ് വിട്ടു.പിന്നെ അവിടെ എത്തുന്നത് അമ്മയോട്വരെ ചോദ്യങ്ങളാണ്. ആദിക്കാ ഒരുപാടു സംശയങ്ങള്‍. ഇതേതാ സ്ഥലം? ഇനിയെത്ര സ്റ്റോപ്പ്? ഇങ്ങനെ പോകുന്നു അവ. മാത്തില്‍, ചൂരല്‍, അരവഞ്ചാല്‍ എന്നിങ്ങനെ പോകും അമ്മയുടെഉത്തരങ്ങള്‍. ഒടുവില്‍ ഞാനും ആദിയും ബോറടി മാറ്റാന്‍ ഒരു വഴി കണ്ടെത്തി.പുറത്തു നോക്കിപശുക്കളെ എണ്ണുക. ആദി ചര്‍ദ്ദിക്കാതിരിക്കാനും ഏറ്റവും നല്ല മാര്‍ഗവും
അതാണേ. പുറക്കുന്നെത്തുമ്പോ ആരാണധികം പശുക്കളെ എണ്ണുന്നത് അവര്‍ വിജയിച്ചു. കുറെകഴിഞ്ഞു. അവന് ഉറങ്ങി. ഞാനോ? എതിരെ വരുന്ന വണ്ടികളുടെ നമ്പര്‍ പ്ലേറ്റുകള്‍ എണ്ണാന്‍ തുടങ്ങി
'ടൊ' കാതടപ്പിക്കുന്ന ശബ്ദം പെട്ടന്നായിരുന്നു. യാത്രക്കാര്‍ക്കു വല്ലതും മനസ്സിലാവും മുന്‍പുതന്നെ. ബസ്സ് ആടിയുലയാന്‍ തുടങ്ങി. അങ്ങോട്ടക്ക്...ഇങ്ങോട്ടക്ക്...
അത് നിലതെറ്റി പാഞ്ഞു. ആദി ഞെട്ടിയെണീറ്റു. ഞാന്‍ അവനെ കെട്ടിപിടിച്ചു കരയാന്‍ തുടങ്ങി.
അതിനു മുമ്പു തന്നെ മറ്റുള്ളവര്‍ തങ്ങളുടെ തൊണ്ടയിലെ സൈറണ്‍ മുഴക്കാന്‍ തുടങ്ങിയിരുന്നു.
ആദി ഒന്നും മനസ്സിലാവാതെ അന്തിച്ചിരിപ്പാ. "ഏതു ശപിക്കപ്പെട്ട നേരത്താണാവോ ഇവള്‍ക്ക്
വാശി പിടിക്കാന്‍ തോന്നിയത്. അല്ലെങ്കില്‍ ഇങ്ങനെയൊന്നും സംഭവിക്കില്ലായിരൂന്നു". അമ്മ
വേവലാതിയോടെ പിറുപിറുക്കുന്നു. എപ്പോഴെത്തെയും പോലെ ഒരു നിസ്സാരകാര്യത്തിന് ഞാന്‍
വാശി പിടിച്ചതാട്ടോ ഞങ്ങള്‍ വൈകാനുള്ള കാരണം. അലറിക്കരച്ചിലിനിടയില്‍ ഇത് ശ്രദ്ധിക്കാന്‍എനിക്കെവിടെയാ നേരം. ബസ്സ് ഒരു കുറ്റിക്കാട്ടിലേക്ക് ചാഞ്ഞു.അമ്മ സര്‍വ്വശക്തിയുമെടുത്ത്എന്നെയും ആദിയെയും വലിച്ച് ഒരുവിധത്തില്‍ ഞെങ്ങി ഞെരുങ്ങി പുറത്തെത്തി. ബസ്സിലെഡ്രൈവറും കണ്ടക്ടറും മറ്റും താഴേക്കു നോക്കി അന്തം വിട്ടു കുന്തം വിഴുങ്ങിയ പോലെ നില്ക്കുന്നു.
അപ്പോഴല്ലേ സംഗതി കണ്ടത്.എല്ലാവരുടെയും താഴേക്കുള്ള നോട്ടം നീളുന്നത് എങ്ങോട്ടാണെന്നോ. യാത്രക്കാരെ മുഴുവന്‍ ബുദ്ധിമുട്ടിച്ച് പൊട്ടിയ വയറുമായി ആളുകളെ കളിയാക്കികൊണ്ട് പുഞ്ചിരിതൂകിനില്‍ക്കുന്ന ടയറാശാന്റെ മേലേക്ക്. "അതേയ് സ്റ്റെപ്പിനി ടയറൊന്നും ഇല്ല. അടുത്ത ബസ്സ് വന്നിട്ട്വേണം ടയറു മാറ്റിയിടാന്‍. അതിനിനി ഒരു മണിക്കൂറെങ്കിലും പിടിക്കും " ഡ്രൈവര്‍ആരോടെന്നില്ലാതെ വിളിച്ചു പറഞ്ഞു. "എന്റീശ്വരാ"എന്ന് പറഞ്ഞു തലയില്‍ കൈവെച്ചു കൊണ്ട്ഞാനാ നടുറോഡില്‍ ഇരുന്നുപോയി.
22 comments:
മോള് നന്നായി എഴുതുന്നു-ആശംസകള്‍
രസകരം. എഴുതുന്നത് പോസ്റ്റ് ചെയ്യുന്നതിനും മുന്‍പ് ഒന്നൂടെ വായിച്ച് എഡിറ്റ് ചെയ്താല്‍ കൂടുതല്‍ രസകരം ആക്കാം എന്ന് തോന്നും. ഭാവുകങ്ങള്‍..
നന്നായിട്ടുണ്ടു കേട്ടോ...
കൊള്ളാലോ...... നന്നായിട്ടുണ്ട്.... പയ്യന്നൂരീന്ന് വീണ്ടും ഒരു ബ്ലോഗര്‍...
രസായിട്ടുണ്ട്.
കുറച്ച് സീരിയസ്സായി എവുതുന്നതല്ലേ നല്ലത്.
മടി കൂടാതെ എഴുതുക.
നല്ല ശൈലി.... മുഴുവനും വായിപ്പിച്ചു...
താങ്കളൂടെ ര്‍ചനകള്‍ അമ്മ മലയാളം സാഹിത്യ മാസികയിലും പ്രതീക്ഷിക്കുന്നു.
അക്സസിനായി ഇ-മെയില്‍ അഡ്രസ്സ് അയച്ചു തരിക. താങ്കള്‍ക്കു നേരിട്ട് എഴുതാം.
http://entemalayalam1.blogspot.com/
nannayittundu malu bus kedayathalla. ezhithiyathu
ഇതിനാനു പറയുന്നത് ഇട്ടി വെട്ടിയവളുടെ തലയില്‍ തേങ്ങാ വീണെന്ന് !
nannayitttundu premetaa!, keep on encouragin! she hsa a future.
malayalathil typpan ariyilla, sorry!
regards
mani g marar
യാത്രാവിവരണം നന്നായിട്ടുണ്ട്. തുടർന്നും എഴുതുക.പക്ഷെ മുകളിലുള്ള ചിത്രങ്ങൾ എന്താണിങ്ങനെ? കോട്ടമതിലും പീർങ്കിയും പുലിയും എല്ലാം കൂടി എന്തോ പന്തികേട്...!
വേറെ ഒന്നും സംഭവിച്ചില്ലല്ലോ... അത് ഭാഗ്യം!
മാത്തില്‍, ചൂരല്‍, അരവഞ്ചാല്‍.... ഞാൻ കുറേ സഞ്ചരിച്ചിട്ടുണ്ട് ആ വഴി....
ഭാഗ്യം! ഇതു വരെ ഇങ്ങനൊരു പണി കിട്ടിയില്ല!
നല്ല ഫലിതബോധം .പ്രോത്സാഹിപ്പിക്കണം
നല്ല ശൈലി... ആശംസകള്‍
അയ്യോ പുറക്കുന്നിനെ കുഗ്രാമമെന്നോ? അച്ചാച്ചനും, അമ്മമ്മയും കേള്‍ക്കേണ്ട! ഏതായാലും സംഗതി നന്നായിട്ടുണ്ട്. ആശംസകള്‍.
വളരെ നന്നായിട്ടുണ്ട് . ആശംസകള്‍ .നീ മാതമംഗലം വഴി വന്നാല്‍ മതിയായിരുന്നു
പ്രിയപ്പെട്ട ജ്യോ ചേച്ചി,ഏറനാടന്‍ ചേട്ടാ (എനിക്ക് ശരിക്കുള്ള പേരറിയില്ല. അതുകൊണ്ട് അങ്ങനെ
വിളിക്കുന്നതില്‍ പ്രശ്നമില്ലെല്ലോ) കുമാരന് ചേട്ടാ,വിജിത ചേച്ചി,പ്രശാന്ത് ചേട്ടാ,തണല്‍,നിറ (പിന്നെ
പേരില്ലാത്തതുകൊണ്ട് അങ്ങനെ വിളിക്കാനെ നിവര്‍ത്തിയുള്ളൂ കുഴപ്പമില്ലെല്ലോ). മണി മാമാ,ഗിരിഷ് ചേട്ടാ,
എല്ലാവര്ക്കും എന്റെ നന്ദി.വായിച്ചതിനും പ്രോത്സാഹിപ്പിച്ചതിനും.
രായപ്പന് ചേട്ടാ,ഞാനത്രയൊക്കെ വലിയ ബ്ലോഗറാണോ?
സൌമ്യന്‍ ചേട്ടാ, കുറച്ചു സീരിയസ്സായി മറ്റു രണ്ടു കഥകളും ഇട്ടിട്ടുണ്ടായിരുന്നു. അതും വായിച്ചു നോക്കില്ലേ.
റ്റോംസ് കോനുമഠം ചേട്ടാ, കുറച്ചുകൂടെ നന്നായി
എഴുതി അയച്ചു തരികയായിരിക്കുകയല്ലേ നല്ലത്.അതിനു ഞാന്‍ തീര്‍ച്ചയായും ശ്രമിക്കാം.
അരുണ്‍ ചേട്ടാ,പറഞ്ഞത് വളരെ ശരി തന്നെ.എന്റെ നിര്‍ഭാഗ്യം തന്നെ. വല്ലാത്തോരവസ്ഥ.
വെങ്കിടേശ്വരന് ചേട്ടാ,മുകളിലെ ചിത്രം കൊണ്ട് ഉദ്ദേശിച്ചത് ഞങ്ങളുടെ കണ്ണുരിനെയാന്നു കേട്ടോ.
തെയ്യവും കണ്ണൂര്‍ കോട്ടയും ഒക്കെകൂടി. പ്രോത്സാഹിപ്പിച്ചതിനു നന്ദി.
ശ്രീയേട്ടാ, ഇനിയെന്തു പറ്റാന്‍.
ജയന് സര്, അതല്ലേ എന്റെ വിധി.
ബിജുവേട്ടാ,പുറക്കുന്നിനെക്കാള് കുഗ്രാമമായ മറ്റൊരു സ്ഥലം പറയാം. തോക്കാട്! എന്താ ശരിയല്ലേ
വായിച്ചു...നന്നായി....
:)
goood work....go ahaed...dear
vayikkarundu chetta
nannayittunde
Post a Comment