Monday 4 April 2011

തവള പുരാണം


സ്വയം ധീരയെന്നു പലപ്പോഴും പറഞ്ഞുനടക്കുന്ന, (ആരും വിശ്വസിക്കുകയില്ലെങ്കിലും പബ്ലിസിറ്റി ആവശ്യമാണല്ലോ) സ്വയം വിശ്വസിക്കുന്ന ഒരു വ്യക്തിയാണ് "ഈയുള്ളവള്‍ ". എന്നാലോ? വീട്ടിലും
നാട്ടിലും ഒരുപോലെ പേടിത്തൊണ്ടി എന്ന റെക്കോര്‍ഡ്‌ കരസ്ഥമാക്കിയെതും ഇതേ ഞാന്‍ തന്നെയായിരിക്കും. കാരണം ചില്ലറയാണെന്നോന്നും കരുതരുതേ. പലപ്പോഴും എന്നെ പേടിത്തൊണ്ടി എന്ന് വിളിപ്പിച്ചത് എന്റെ "ജന്തു സ്നേഹം" തന്നെയായിരുന്നു. തവള, പട്ടി, പൂച്ച, പല്ലി....ഇങ്ങനെ പോകും അവ. ചുരുക്കി പറഞ്ഞാല്‍ ഈ അണ്ഡകടാഹത്തില്‍ ഇതുവരെ ഉണ്ടായിട്ടുള്ള സകലമാന ജീവികളെയും ഞാന്‍ ബഹുമാനിക്കുന്നു. (പേടിക്കുന്നു എന്നതാവും കൂടുതല്‍ ഉചിതം).

ഇതില്‍ പലപ്പോഴും എന്റെ മുന്‍പില്‍ വില്ലനായത് എനിക്ക് മുന്നില്‍ മാത്രം "പുപ്പുലിയായ" നമ്മുടെ സ്വന്തം തവള. സംഗതി ആള് പവമാനെങ്കിലും ആ "വലിപ്പവും" ഉണ്ടകണ്ണുകളും എന്നെ പേടിപ്പിച്ചിട്ടുള്ളത് കുറച്ചൊന്നുമല്ല. വീട്ടിലെ സിംഹം പുഴുവായത് അനുജന്റെയും തവളയുടെയും മുന്നില്‍ മാത്രം. തവളയും ഞാനും തമ്മിലുള്ള ബന്ധത്തിന്റെ ദൃഡത ഇതിനോടകം മനസ്സിലായല്ലോ! പൊതുവേ തവളപ്പെടി കൊണ്ട് പൊറുതി മുട്ടിയ എന്റെ കാലില്‍ തവള ചാടിയത് രണ്ടേ രണ്ടു പ്രാവശ്യം മാത്രം. (എന്താ പോരെ!)  ജീവന്‍ കൈവിട്ടെന്നു കരുതിയ നിമിഷങ്ങള്‍ .... ഒന്ന് തീരെ ചെറുപ്പത്തില്‍ ഡാന്‍സ് ക്ലാസ്സില്‍ വെച്ച് (അന്നത്തെ പൂരം പറയാതിരിക്കുകയാവും ഭേദം. അതിനുശേഷമാണ് ഞാന്‍ ഡാന്‍സ് പഠനം നിര്‍ത്തിയത് എന്നത് മറ്റൊരു വസ്തുത.) പിന്നീടൊന്നു ഈയിടെ...കാരണമാരാ?പതിവുപോലെ ഈ ഞാന്‍ തന്നെ.

സാധാരണ ധീരയെന്നു പുളുവടിക്കലാണല്ലോ പതിവ്. എന്നാല്‍ കഷ്ടകാലത്തിനു സ്വയം ധീരത പരീക്ഷിച്ചു കളയാം എന്ന് കരുതി രാത്രി ഇരുട്ടില്‍ അടുക്കളയിലെക്കൊന്നു പോയി നോക്കി. "വിനാശകാലേ വിപരീത ബുദ്ധി" എന്നാണല്ലോ പഴമൊഴി. പണ്ടുമുതലേ തലതിരിഞ്ഞ ബുദ്ധിയാണെനിക്കെന്നു അമ്മ പറയുന്നതിലെ സത്യം അന്ന് മനസ്സിലായി; ഒരിക്കലും മറക്കാത്ത വിധത്തില്‍ . ആദ്യത്തെ കാലടി വച്ചതെയുള്ളൂ അല്ലെങ്കിലെ പേടികണ്ട് തണുത്തു വിറച്ചിരുന്ന എന്റെ കാലില്‍ ഒരു ഇളം തണുപ്പ്. ഒരു വിറ മേലോട്ട് കയറി. നോക്കുമ്പോഴോ എന്റെ സ്വന്തം "ഫ്രണ്ട്" തന്നെ; തവള!!! പിന്നത്തെ കാര്യം പറയാനുണ്ടോ? തൊണ്ടയിലെ സൈറന്‍ ഉച്ചത്തില്‍ മുഴങ്ങിയത് മാത്രം ഓര്‍മയുണ്ട്. പിന്ന നോക്കിയപ്പോഴോ? ചുറ്റും അമ്മമ്മയും ആദിയും ശ്രീജാന്റിയും. കളിയാക്കല്‍ കൊണ്ട് ഞാന്‍ പുളഞ്ഞു പോയി. ഈ സംഭവം കൊടുങ്കാറ്റിന്റെ വേഗത്തില്‍ നാട്ടില്‍ മൊത്തം പരന്നുവെന്നത് ഞാന്‍ വീണ്ടു വീണ്ടും പറയണ്ടല്ലോ. എന്തായാലും അടുക്കള വിസിറ്റിങ്ങ്  കാരണം രണ്ടു ദിവസം തലയില്‍ മുണ്ടിട്ടു നടക്കേണ്ടി വന്നു. 

ഇങ്ങനെ പോകുന്നു ഞങ്ങളുടെ ബന്ധം. ഇതൊക്കെയെന്ത്? ഇനിയല്ലേ പൂരം. അല്ലെങ്കിലും കാണാന്‍ പോകുന്ന പൂരം പറഞ്ഞരിയിക്കുന്നതെന്തിനാ? ചിലപ്പോള്‍ ഈ സംഭവം പറഞ്ഞു കഴിഞ്ഞാല്‍ ധീരതയ്ക്കുള്ള അവാര്‍ഡ്‌ എന്നെ തേടി വരും. സംഭവബഹുലമായ ആ അദ്ധ്യായം തുടങ്ങിയതിങ്ങനെ. 'കുളിക്കാന്‍ മടി' എന്ന സ്വഭാവ സവിശേഷതയിലും ഞാന്‍ നാട്ടില്‍ ഫേമസായിരുന്നു.(വെള്ളം എനിക്ക് അലെര്‍ജിയാണേ. അത് ദേഹത്ത് കൊള്ളുമ്പോള്‍ തന്നെ എന്തൊരു ചൊറിച്ചിലാ).അല്ലെങ്കിലെ ഇതിനു ഒടുക്കത്തെ തണുപ്പ് . ഇനി മഴക്കാലം കൂടിയാണെങ്കിലോ ഭേഷായി!!! അങ്ങനെ ഒരിക്കല്‍ കഷ്ടകാലത്തിനു എവിടെയോ പോകേണ്ടി വന്നു. ഒരു ഭാഗത്ത്‌ അതിരാവിലെ എഴുന്നേല്‍ക്കേണ്ടി വന്നതിലുള്ള ദേഷ്യം. മറുഭാഗത്ത്‌ വിരസമായ ബസ്‌ യാത്രയോര്‍ത്തുള്ള മടുപ്പ്. അങ്ങനെ ഇരിക്കുമ്പോള്‍ അമ്മയുടെ വക അടുത്ത പ്രശ്നം, ഇപ്പൊ കുളിക്കണമെന്ന്. ഇടിവെട്ടിയവന്റെ കാലില്‍ പാമ്പ് കടിച്ച പോലായി എന്റെ അവസ്ഥ. "അമ്മേ  വല്ലാത്ത തലവേദന, ചര്‍ധിക്കാന്‍ മുട്ടുന്നു..." ഇല്ലാത്ത അസുഖങ്ങളുടെ പട്ടിക നിവര്‍ത്തലല്ലാതെ പിന്നെന്തു വഴി. എന്നാല്‍ നമ്മുടെ ഈ ചോട്ടാ ചോട്ടാ നമ്പരുകളുണ്ടോ അമ്മയുടെ അടുത്തു വില പോകുന്നു. ഒടുവില്‍ അമ്മ തനി സ്വരൂപം എടുക്കുന്നതിനു മുമ്പ് കുളിമുറിയില്‍ കയറേണ്ടി വന്നു. ആദ്യം പതിവുവിടാതെ ഒരു 'തവളട്ടെസ്റ്റ് 'ചെയ്തു. (തവളയുണ്ടോയെന്നു നോക്കുന്നതിനു ഈയുള്ളവള്‍ പറയുന്നതങ്ങനെ). അന്ന് കൂടുതല്‍ വിശദമായി തന്നെ നോക്കി. ഒരു ജീവന്‍ പോലുമില്ല. പിന്നീട് അടുത്ത കലാപരിപാടിയിലേക്ക്. ഒരു മിനി 'ഐഡിയ സ്റ്റാര്‍ സിങ്ങര്‍ '(എനിക്ക് മാത്രമേ അങ്ങനെ തോനിയിട്ടുള്ളൂ). എന്റെ സ്വര മാധുര്യം കാരണം ആ സമയം അടുത്ത വീട്ടുകാര്‍ ഉച്ചത്തില്‍ പാട്ട് വയ്ക്കുകയാണ് പതിവ്. ഏകദേശം ഒരരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ കുളിക്കന്നാണ് കയറിയതെന്ന്  ഓര്‍ത്തു .(അങ്ങനെയും ചില വൃത്തികെട്ട പരിപാടികള്‍ ഉണ്ടല്ലോ). അപ്പോഴേക്കും എനിക്ക് കൂട്ടിനു എന്റെ 'രാഗം'കേട്ടിട്ടെന്നവന്നം എന്റെ സ്വന്തം കൂട്ടുകാരന്‍ എതുവഴിയെന്നറിയില്ല മുന്നില്‍ ഹാജരായിരുന്നു. ആള്‍ ഒരല്‍പം കൊപത്തിലാണെന്ന് തോന്നി (അത്തരമായിരുന്നില്ലേ എന്റെ പാട്ട്!!) ആ മക്രിയാശാനെ കണ്ടപ്പോള്‍ എന്റെ തൊണ്ട വരണ്ടുപോയി. വൈകാതെ അവനു കൂട്ടെന്ന മട്ടില്‍ അടുത്ത മരമാക്രി.(പാവത്താന്മാരായ തവളകളെ അങ്ങനെ വിളിച്ചതിന് മേനകാഗാന്ധി ക്ഷമിക്കട്ടെ.) പോരെ? എന്റെ സ്പീക്കറുതന്നെ തന്നെ കത്തി പോയി. അതൊന്നു ചാടുമ്പോള്‍ ഞാന്‍ രണ്ടുചാട്ടം പിറകോട്ട്. കള്ളനും പോലീസും പോലെ. അവസാനം ചാടാന്‍ സ്ഥലമില്ലാതായി! പെട്ടെന്ന്  ഒരൈഡിയ. ഗതികിടല്‍ പുലി പുല്ലും തിന്നും എന്നമട്ടില്‍ ബക്കറ്റിലേക്ക് എടുത്തൊരു ചാട്ടം വച്ചുകൊടുത്തു (അല്ലാതെ പിന്നെ). എന്റെ സ്വഭാവം മനസ്സിലായെന്ന മട്ടില്‍ തവളകള്‍ രണ്ടും മുന്നൊട്ട്. നമ്മളാര മോള്? അങ്ങനെ വിടുമോ?ഒരറ്റ ബോധം കെടല്‍ തന്നെ.

വീട്ടില്‍ പരിഭ്രാന്തിയായി.സാധാരണ ഒരു മണിക്കൂറാ പതിവ്. എന്നാല്‍ ഇന്ന് മണിക്കൂര്‍ രണ്ടായിരിക്കുന്നു. അമ്മ കതകിനു മുട്ടിവിളിക്കാന്‍ തുടങ്ങി. എന്നാല്‍ ഇതിനകത്ത് ബോധമില്ലാതെ കിടക്കുന്ന നമ്മള്‍ ഇത് വല്ലതുമറിയുമോ? അമ്മയുടെ ഒച്ചകേട്ട് അച്ഛനും അമ്മമ്മയും ഓടിയെത്തി. അതോടെ ഈയുള്ളവുളുടെ മാതാജി നിലവിളിയും തുടങ്ങി. പിന്നത്തെ പൂരം പറയണോ?ആകെ ബഹളമയം. അയല്‍വീട്ടിലെ ആള്‍ക്കാരൊക്കെ ഓടിക്കൂടി. തവള വരുത്തി വച്ച വിന! പിന്നെന്തുചെയ്യാനാ?കതകു ബലമായി തള്ളിത്തുറന്നു. നോക്കുമ്പോഴോ, കുളിക്കാനുള്ള വലിയ ബക്കറ്റില്‍ ബോധമില്ലാതെ തണുത്തു മരവിച്ചിരിക്കുന്ന ഈയുള്ളവള്‍ . കാര്യമൊക്കെ പിന്നെടെല്ലാവരുമറിഞ്ഞപ്പോള്‍ ചീത്തയുടെ പൊടിപൂരം. കളിയാക്കലുകള്‍ കൂടി വന്നപ്പോള്‍ ഞാനോന്നുമറിഞ്ഞില്ലേ രാമനാരായണ എന്ന മട്ടില്‍ നല്ല തണുപ്പെന്നും പറഞ്ഞു മൂടിപ്പുതച്ചു ഒരു കിടപ്പങ്ങു കിടന്നു.
എങ്കിലും ഇതിനും എനിക്കെന്റെ പതിവ് കാരണം ഉണ്ടായിരുന്നു, 'അടി തെറ്റിയാല്‍ ആനയും വീഴും' (പഴഞ്ചൊല്ലുകള്‍ക്കു ഇപ്പോഴും എപ്പോഴും സ്തുതി)

22 comments:

സ്മിത വല്ല്യാത്ത് said...

മാളവിക തവളപുരാണം കസറി. എന്നാലും എന്റെ മാളു എന്തായിരുന്നു അന്നു സത്യനേശൻ മാഷിന്റെ മോളുടെ കല്യാണത്തിനു കണ്ട ഒരു "ഗമ"പോയില്ലെ എല്ലാം. ഒന്നു ചൊതിക്കട്ടെ പ്രസ്തുത തവളകൾ ഇപ്പൊഴും ജീവനോടെയുണ്ടൊ? അതൊ...????????? പേടിച്ചു കാലപുരി പൂകിയോ????????

A. C. Sreehari said...

watch Frogs, a 1972 horror film directed by George Mc Cowan. The film falls into the "eco-horror" category since it tells the story of an upper-class U.S. Southern family who are victimized by several different animal species, including snakes, birds, and lizards, as well as the occasional butterfly. Nature, the movie suggests, may be justified in exacting revenge on this family because of its patriarch's abuse of the local ecology. [Gunapaatam: Frogs and fathers are itching....]

EDACHERY said...

U-BHAYAJEEVITHAM
AATUJEEVITHATTHEKKAAL
BHAYAANAKAM...

വാഴക്കോടന്‍ ‍// vazhakodan said...

ഞാന്‍ പഞ്ചകര്‍മ്മ പുരാണം എഴുതിയിട്ടുണ്ട്,തവള പുരാണം കണ്ടതില്‍ സന്തോഷം!
ആശംസകള്‍

Mr. X said...

സംഗതി രസമായി. തവളയെ കണ്ടു പേടിച്ച് ബോധം കേട്ടെന്ന് ആദ്യമായി കേള്‍ക്കുവാ...!

ഡോ.പി.സുരേഷ് said...

നല്ലഭാഷ..നല്ല നിരീക്ഷണങ്ങൾ..നന്നായി എഴുതാനുള്ള ഭാഷ കയ്യിലുണ്ട്...അഭിനന്ദനങ്ങൾ...
സുരേഷ്മാമൻ

mohanan k.v. said...

മാക്രിപുരാണം ഗംഭീരം... തവളകളുടെ കഴിവ് അപാരം തന്നെ..

Vinnie said...

മായാമാളവതവള എന്നപേരില്‍ എഴുതാമായിരുന്നു... നന്നായിട്ടുണ്ട്...! പിന്നെ ഇങ്ങനെ പഴഞ്ചൊല്ലുകള്‍ വാരിവിതറിയാല്‍ കുറച്ചുകഴിയുമ്പോ എന്തുചെയ്യും? തീര്‍ന്നുപോവൂല്ലേ? പുട്ടിനു തേങ്ങാപ്പീര എന്നപോലെ കുറച്ചുപയോഗിക്കുക! ഞങ്ങക്കും ആവശ്യമുണ്ടെടോ...!

Payyanur Gramam said...

ഉഷാറായി !തവള !ഹാ! എത്ര സുന്ദര പദം!വെള്ളത്തിലും കരയിലും ജീവിക്കുന്ന മഹാ തത്വ ജ്ഞാനി .തവളകള്‍ ഇല്ലെങ്കില്‍ എന്റെ മാളു നിന്നെ മഴക്കാലങ്ങളില്‍ ആരാണ് താരാട്ട് പാടി ഉറക്കുക ? തവള പേടി മാറ്റാന്‍ ഒരു വഴിയേ ഉള്ളു .തവളയെ അഗാധമായി സ്നേഹിക്കുക

bellu said...

maluvil oru nalla ezhuthukaari olichirikkunnundallo!!! ee bhaashayum nireekshana sheshiyum kurekkoodi vikasippikkanam.... veendum vaayokkan thrika itharam anubhavakkurippukal.............best wishes................. venu kallar

joshytk said...
This comment has been removed by the author.
joshytk said...

അമ്മയെ വിരട്ടാം, അച്ഛനേയും വിരട്ടാം പക്ഷേ തവളയെ വിരട്ടാന്‍ പറ്റില്ല അല്ലേ മാളൂ... എന്തായാലും സംഗതി നന്നായിട്ടുണ്ട്.തവളകള്‍ വരുന്നു....ജാഗ്രതൈ

പുത്തലത്ത്‌ പ്രസാദ്‌ said...

hai maaloootty.......good.keep it up..

രഘുനാഥന്‍ said...

തവള പുരാണം കൊള്ളാം ...രസമുണ്ട് വായിക്കാന്‍...

കീരാങ്കീരി said...

ലേഖനം ഗംഭീരം, വല്ല തവള സന്യാസികളും കാണേണ്ട ശപിച്ച് ബ്ലോഗ്‌ ഭാസ്മമാക്കികളയും!

Unknown said...

hai,malavika,
article"thavala puranam" nannayittundu.
all the best

hari pv 9633717420 said...

mathiyakki po

sumayya m rasheed said...

malu,onnu chodichotte
eni oru mandookathe kandal pedikkumo,illenkil veettilakku vaa.aanenkilum saramilla ketto
ninte perfomence kandu peedichu
thavala naduvidum.
be possiyive malu,dont think about its "horror features'try to love it
"an optimist sees the rose and not its thorn,the pesimist stairs at the thorns oblivius of rose"roopamkandu peedichalum karmam kandu bhahumanikkuuuu

Kavya said...

മാളുക്കുട്ട്യേ..,ഇത് വായിച്ചപ്പോള്‍ ഈ മിണ്ടാപ്പൂച്ച ചേച്ചിക്ക് ഭയങ്കര സന്തോഷം..ഒരു കൂട്ടു കിട്ടിയല്ലോ(ന്നലും ഇത് വരെ ബോധക്ഷയം വരെയൊന്നും എത്തീട്ടില്ലാട്ടോ കാര്യങ്ങള്‍).

ഒരു തവളപുരാണം പറയാം:അഞ്ചാം ക്ലാസ്സിലെ ഒരു മഴക്കാലത്ത് അപ്പൂപ്പനും അച്ചമ്മയ്ക്കുമൊപ്പം ഇറയത്ത് പടിമേല്‍ ഇരിക്ക്വാരുന്നു ഞാന്‍.മഴയത്ത് ഒരു തവളക്കുട്ടന്‍ വീടിനെ ലക്ഷ്യമാക്കി ചാടി വരുന്നത് കണ്ടപ്പോ പയ്യെ സ്ഥലം കാലിയാക്കാന്‍ ഞാന്‍ പ്ലാന്‍ ചെയ്യുമ്മുമ്പേ അവന്‍ പടിമെലേക്ക് ചാടിയതും കറന്റ് പോയതും ഒരുമിച്ചായിരുന്നു..പിന്നെ നാട്ടുകാര് കേട്ടത് ഒരു നിലവിളിയായിരുന്നു.. ടോര്‍ച്ചൊക്കെയായ് വീട്ടിനകത്തുനിന്നും അയല്‍പ്പക്കത്തുനിന്നും ആളൊളെത്തിയപ്പോ മിണ്ടാപ്പൂച്ച വരാന്തയിലെ കസേരമേല്‍ കരഞ്ഞ്വിളിച്ച് നില്‍ക്കണു..വില്ലന്‍ തവളക്കുട്ടന്റെ പൊടി പോലും അവിടെങ്ങുമില്ല..
അങ്ങനെ ഒരു കഥ..

Anonymous said...

maloo,thavala puraanam gambheeram...!abhinandanangal...ini paambu puraanam?

Vp Ahmed said...

ഇത് എന്തെങ്കിലും ഫോബിയ ആയിരിക്കുമോ?
നന്നായിട്ടുണ്ട്.

sreerag said...

congratssss nannayittundu